തിരൂർ: തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ സ്ഥാനത്തേക്ക് എഴുത്തുകാരൻ വൈശാഖൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എം.കെ.ഗോപിനാഥൻ നായരെ തിരഞ്ഞെടുത്തു. എം.ടി.വാസുദേവൻ നായരുടെ വിയോഗത്തെ തുടർന്നാണ് ചെയർമാൻ സ്ഥാനത്ത് ഒഴിവുവന്നത്.
തിങ്കളാഴ്ച തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടന്ന യോഗത്തില്‍ ട്രസ്റ്റ് സെക്രട്ടറി പി.നന്ദകുമാര്‍ എം.എല്‍.എയാണ് വൈശാഖൻ്റെ പേര് നിര്‍ദേശിച്ചത്. ട്രസ്റ്റ് അംഗങ്ങളായ സി.ഹരിദാസ്, ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ ബാബു, അഡ്വ.എം.വിക്രംകുമാര്‍ എന്നിവര്‍ പിന്താങ്ങി. എം.ആര്‍.രാഘവവാരിയര്‍ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് വൈശാഖന്‍ തിരഞ്ഞെടുക്കപ്പെട്ട വിവരം ട്രസ്റ്റ് സെക്രട്ടറി നന്ദകുമാറും ട്രസ്റ്റ് അംഗങ്ങളും പ്രഖ്യാപിച്ചു.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 25 വര്‍ഷമായി തുഞ്ചന്‍ സ്മാരക ട്രസ്റ്റ് അംഗമാണ് വൈശാഖൻ.