Follow the FOURTH PILLAR LIVE channel on WhatsApp
പത്തനംതിട്ട: 17കാരിയെ 5 വർഷത്തിനിടയിൽ 9 പേർ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. സംഭവത്തിൽ മന്ത്രവാദി ഉൾപ്പെടെ 5 പേരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദിയായി അറിയപ്പെടുന്ന ആദികുളങ്ങര സ്വദേശിയായ തങ്ങൾ എന്ന ബദർ സമൻ(62) ഉൾപ്പെടെയാണ് പിടിയിലായത്. സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണ് പെൺകുട്ടി അതിക്രമ വിവരം വെളിപ്പെടുത്തിയത്.
പെൺകുട്ടി 7ാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി അതിക്രമത്തിനിരയായതെന്നാണ് പരാതി. പഠനത്തിൽ ശ്രദ്ധയില്ലെന്ന് പറഞ്ഞ് മാതാപിതാക്കളാണ് കുട്ടിയെ ബദർ സമനരികിലെത്തിച്ചത്. അന്ന് മോശമായ ഉദേശത്തോടെ സമൻ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് പരാതി. പിന്നീടുള്ള വർഷങ്ങളിൽ സഹപാഠി ഉൾപ്പെടെ 8 പേർ കൂടി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. തന്റെ നഗ്നദൃശ്യങ്ങൾ സഹപാഠി പ്രചരിപ്പിച്ചുവെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
വെളിപ്പെടുത്തലിനെ തുടർന്ന് ചൈൽഡ് വെൽഫയർ കമ്മറ്റിയും സ്കൂൾ അധികൃതരും ഇടപ്പെട്ടാണ് സംഭവം പൊലീസിൽ അറിയിച്ചത്. നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് 5 പേരെ അറസ്റ്റ് ചെയ്തു. 4 പേർ കൂടി ഇനി പിടിയിലാകാനുണ്ട്. ഇതിൽ ഒരാൾ വിദേശത്താണെന്നും പൊലീസ് വ്യക്തമാക്കി.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.






























