29 C
Trivandrum
Tuesday, February 11, 2025

കാൽ ലക്ഷം സമ്മാനത്തുകയുമായി കുട്ടികളുടെ ചിത്രരചനാ മത്സരം ഫെബ്രുവരി 2ന്

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി തിരുവനന്തപുരത്ത് മ്യൂസിയം വളപ്പിൽ സംസ്ഥാന തല ചിത്രരചനാ മത്സരം. 3 വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ ഓരോ വിഭാഗത്തിലും 25,000 രൂപയാണ് ഒന്നാം സമ്മാനം.

ബഹ്റൈൻ സർക്കാരിൻ്റെ പരമോന്നത ബഹുമതി നേടിയ പ്രവസി വ്യവസായി ഡോ.ബി.രവിപിളളക്ക് ജന്മനാടിന്റെ സ്നേഹാദരം നൽകുന്ന ‘രവി പ്രഭ’യ്‌ക്ക്‌ മുന്നോടിയായാണ് ഫെബ്രുവരി 2ന് രാവിലെ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത്. എൽ.പി. (ക്ലാസ് 1-4),യു.പി. (ക്ലാസ് 5-7), എച്ച്.എസ്. (ക്ലാസ് 8-12) എന്നി 3 വിഭാഗങ്ങളിലാണ് മത്സരം.

ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനമായ 25,000 രൂപയ്ക്കു പുറമെ രണ്ടാം സ്ഥാനത്തിന് 15,000 രൂപയും മൂന്നാം സ്ഥാനത്തിന് 10,000 രൂപയും നല്കും. ക്യാഷ് അവാർഡിനു പുറമെ ബഹുമതി പത്രവുമുണ്ട്. ഓരോ വിഭാഗത്തിലും 10 പേർക്ക് 1,000 രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്ന പ്രോത്സാഹന സമ്മാനം നല്കും.

ജലച്ചായം, അക്രലിക്ക്, കളർ പേസ്റ്റ്‌ എന്നിവ മാധ്യമമായി ഉപയോഗിക്കാം. കേരളവുമായി ബന്ധപ്പെട്ടതാകും വിഷയം. വിഷയവും കടലാസും മത്സര സമയത്ത് സംഘാടകർ നൽകുന്നതാണ്. ചിത്രരചനയ്ക്ക് ആവശ്യമായ ഉപകരണങ്ങളും വയസും ക്ലാസും തെളിയിക്കുന്ന സ്കൂൾ ഐഡൻ്റിറ്റി കാർഡ് പോലുള്ള രേഖകളും കുട്ടികൾ കൊണ്ടുവരണം.

രാവിലെ 8 മുതൽ രജിസ്ട്രേഷൻ ഹെൽപ് ഡെസ്കിൽ ഹാജർ രേഖപ്പെടുത്താം. 9ന് ചിത്രരചനാ മത്സരം ആരംഭിക്കും. മത്സര സമയം 2 മണിക്കൂർ.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനുവരി 30ന് വൈകുന്നേരം 5നകം https://forms.gle/qSKKTNRh2QLMYgMx7 എന്ന ലിങ്ക്‌ വഴി പേരുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്‌ +91 70349 47911 എന്ന മൊബൈൽ നമ്പരിലോ raviprabhapaintingcompetition@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.

നോർക്ക ഉൾപ്പെടെ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളും സംഘടനകളും ചേർന്നുള്ള സംഘാടകസമിതിയാണ് ‘രവിപ്രഭ’ സംഘടിപ്പിക്കുന്നത്.

Follow the FOURTH PILLAR LIVE channel on WhatsApp 

Recent Articles

Related Articles

Special

Enable Notifications OK No thanks