Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം:: കൂത്താട്ടുകുളത്തെ സി.പി.എം. വനിതാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സഭ നിർത്തിവെച്ച് സംസാരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാ രാജുവിനെ മാറ്റിയെടുക്കാനുള്ള ശ്രമവും അതിനുള്ള നീക്കവും നടത്തി. കാലുമാറ്റത്തെ അതേ രീതിയില്‍ അംഗീകരിച്ചുകൊടുക്കാന്‍ കഴിയുമോ? കാലുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം പരാജയപ്പെടുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
കലാ രാജുവിനെ പൊലീസ് ഒത്താശയോടെ തട്ടിക്കൊണ്ടുപോയ സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ. ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ അടിയന്തര പ്രമേയം അവതിരിപ്പിക്കാന്‍ അനൂപ് നേരത്തേ സ്പീക്കര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.
ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കും. ജനാധിപത്യത്തിന് നിരക്കാത്ത കാലുമാറ്റത്തിന് പ്രോത്സാഹനം നല്‍കിയത് ഗൗരവതരമായ കാര്യമാണ്. കലാ രാജുവിന് ചില പരാതികളുണ്ടായിട്ടുണ്ട്. അതില്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണത്തിനു പിന്നാലെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ സഭ നിര്‍ത്തിവയ്‌ക്കേണ്ടതില്ലെന്ന നിലപാടെടുത്തു.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.























