ആശ്വാസവുമായി സർക്കാർ; ക്ഷേമ പെൻഷൻ 2 ഗഡുകൂടി അനുവദിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക്‌ 2 ഗഡു പെൻഷൻ കൂടി സർക്കാർ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്ക് 3200 രൂപ വീതം ഇതിലൂടെ ലഭിക്കും.1604 കോടി രൂപയാണ്‌ സംസ്ഥാന സർക്കാർ ഇതിനായി അനുവദിച്ചത്‌.

ജനുവരിയിലെ പെൻഷനും ഒപ്പം കുടിശിക ഗഡുക്കളിൽ ഒന്നുകൂടിയാണ്‌ ഇപ്പോൾ സർക്കാർ അനുവദിച്ചത്‌. വെള്ളിയാഴ്ച മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തുമെന്ന് സർക്കാർ അറിയിച്ചു. ബാക്കിയുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

കേന്ദ്ര സർക്കാരിന്റെ നയങ്ങൾ മുലം സംസ്ഥാനത്ത്‌ കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും പെൻഷൻ കുടിശികയില്ലാതെ വിതരണം ചെയ്യുകയെന്ന സർക്കാരിന്റെ ദൃഡനിശ്ചയമാണ്‌ ഇപ്പോൾ നടപ്പാകുന്നത്‌. ഈ സർക്കാർ വന്നശേഷം 35,400 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്‌.

ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹികസുരക്ഷാ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ള സംസ്ഥാനം കേരളമാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം സ്വയം കണ്ടെത്തുന്നു. 2 ശതമാനത്തിൽ താഴെമാത്രമാണ്‌ ഈ പദ്ധതിയിലെ കേന്ദ്ര വിഹിതം.

Recent Articles

Related Articles

Special