Follow the FOURTH PILLAR LIVE channel on WhatsApp
ഇടുക്കി: മൂവാറ്റുപുഴ കല്ലൂർക്കാട് സ്കൂൾ ബസ് പൂർണ്ണമായും കത്തിനശിച്ചു. വാഴക്കുളം സെൻറ് തെരേസാസ് ഹൈസ്കൂളിലെ സ്കൂൾ ബസ് ആണ് കത്തിനശിച്ചത്. രാവിലെ 9.30ഓടെയാണ് സംഭവം.
സ്കൂൾ കുട്ടികളെ കയറ്റി വരുന്നതിനിടെ കല്ലൂർക്കാട് നീറാംമ്പുഴ കവലയ്ക്ക് സമീപമാണ് ബസ് കത്തിയത്. 25കുട്ടികളാണ് ബസ്സിൽ ഉണ്ടായിരുന്നത്. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.
കല്ലൂർക്കാട് എത്തിയപ്പോഴാണ് ബസ്സിൻ്റെ മുന്നിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ തന്നെ ഡ്രൈവർ വണ്ടി നിർത്തി കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.
കുട്ടികളെ ഇറക്കിയതോടെ ബസ് പൂർണ്ണമായും കത്തിനശിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.
































