Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: ഗോമൂത്രം കുടിച്ചാൽ പലവിധ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐ.ഐ.ടി. ഡയറക്ടർ വി.കാമകോടി രംഗത്ത്. തന്റെ പിതാവിന് പനി വന്നപ്പോൾ സംന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചു. 15 മിനിറ്റിൽ പനി ഭേദമായെന്നാണ് ഐ.ഐ.ടി. ഡയറക്ടറുടെ അവകാശവാദം. ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ ഗോമൂത്രത്തിന് കഴിയുമെന്നും കാമകോടി പറഞ്ഞു.
ചെന്നൈയിലെ ഗോപൂജാ ചടങ്ങിൽ ആണ് ഇദ്ദേഹത്തിന്റെ വിവാദ പരാമർശം. അതേസമയം ഐ.ഐ.ടി. ഡയരക്ടർക്കെതിരെ കോൺഗ്രസ്സ് നേതാവും എം.പിയുമായ കാർത്തി ചിദംബരം രംഗത്തെത്തി. അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് പദവിക്കു നിരക്കാത്തതാണെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
Peddling pseudoscience by @iitmadras Director is most unbecoming @IMAIndiaOrg https://t.co/ukB0jwBh8G
— Karti P Chidambaram (@KartiPC) January 18, 2025
2023ലാണ് രാജ്യത്തെ ഒരു പ്രമുഖ ഗവേഷണ സ്ഥാപനമായ ഇന്ത്യൻ വെറ്ററിനറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഗോമൂത്രം നിരന്തരം കുടിക്കുന്നത് ന്യൂമോണിയ മുതൽ കിഡ്നി സ്റ്റോൺ വരെയുള്ള അസുഖങ്ങൾക്ക് കാരണമാകും എന്ന പഠനറിപ്പോർട്ട് പുറത്തുവിട്ടിട്ടത്. ഗോമൂത്രത്തിൽ 14 തരം അപകടകാരികളായ ബാക്ടീരിയകൾ ഉണ്ടെന്നും പഠനം കണ്ടത്തിയിരുന്നു.