Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം വൈകുന്ന സാഹചര്യത്തിൽ 73 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. 2024 സെപ്‌റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ മെറ്റീരിയൽ കോസ്റ്റിനത്തിലെ കേന്ദ്ര വിഹിതം മുൻകൂറായും സംസ്ഥാന വിഹിതവും സംസ്ഥാന അധിക വിഹിതവുമാണ് അനുവദിച്ചത്.
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് തുക വകയിരുത്തി ഉത്തരവിറങ്ങി. 2024 ഒക്ടോബർ, നവംബർ മാസങ്ങളിലെ മെറ്റീരിയൽ കോസ്റ്റിനത്തിലെ കേന്ദ്ര വിഹിതമായ 37.97 കോടി രൂപയും സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ സംസ്ഥാന വിഹിതമായ 35.04 കോടി രൂപയും സംസ്ഥാന അധിക സഹായമായി അനുവദിച്ച 4.59 കോടി രൂപയും ചേർത്താണ് സംസ്ഥാന സർക്കാർ അധിക സഹായം അനുവദിച്ചത്.
അനുവദിച്ച തുക പ്രധാനധ്യാപകരുടെ അക്കൗണ്ടുകളിലേക്ക് ഉടൻ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.