Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ ലോട്ടസ് പുതിയ ഷോറൂം ന്യൂഡല്‍ഹിയില്‍ തുറന്നു. ലോട്ടസ് എമിറ, എമേയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ കമ്പനി അവതരിപ്പിച്ചു. ഇലക്ട്രിക് ഹൈപ്പര്‍കാറായ എമിറയും മിഡ്-എഞ്ചിന്‍ സ്പോര്‍ട്സ് കാറായ എമേയുമാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 2 മോഡലുകളും പൂര്‍ണമായും ഇറക്കുമതി ചെയ്താണ് വില്‍ക്കുന്നത്.
ലോട്ടസ് എമിറ
ലോട്ടസ് ബ്രാന്‍ഡിന്റെ കംബസ്റ്റണ്‍ എഞ്ചിന്‍ കാറുകളില്‍ അവസാനത്തേതാണ് ലോട്ടസ് എമിറ. എ.എം.ജിയില്‍ നിന്ന് കടമെടുത്ത ടര്‍ബോചാര്‍ജ്ഡ് 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ എൻജിനാണ് ഡിസൈനിനെ പിന്തുണയ്ക്കുന്നത്.
ലോട്ടസ് എമേയ
ഇലക്ട്രിക് വാഹനമായ ലോട്ടസ് എമേയ 102 കിലോവാട്ട് അവർ ബാറ്ററി പായ്ക്ക് ആണ് ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എമേയ, എമേയ എസ്, എമേയ ആര്‍ എന്നീ 3 വകഭേദങ്ങളില്‍ ലഭ്യമാണ്. പക്ഷെ ഇന്ത്യയിൽ ഒരു വകഭേദം മാത്രമേ കമ്പനി അവതരിപ്പിച്ചിട്ടുള്ളൂ.
































