എൻ.എം.വിജയൻ്റെ വീട്ടിൽ എം.വി.ഗോവിന്ദൻ; പ്രതിഷേധം കടുപ്പിച്ച് സി.പി.എം.

Follow the FOURTH PILLAR LIVE channel on WhatsApp 

സുൽത്താൻ ബത്തേരി: കോൺഗ്രസ് നേതാക്കളുടെ കോഴയിൽ കുരുങ്ങി ജീവനൊടുക്കിയ വയനാട് ഡി.സി.സി. ട്രഷററർ എൻ.എം.വിജയന്റെ വീട് സന്ദർശിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തിങ്കളാഴ്ച പകൽ 10.45 ഓടെയാണ് അദ്ദേഹം ബത്തേരിയിലെ വീട്ടിലെത്തിയത്.

വീട്ടിലെത്തിയ സി.പി.എം. സെക്രട്ടറി, എൻ.എം.വിജയന്റെ മകൻ വിജേഷിനെയും മരുമകൾ പത്മജയേയും ആശ്വസിപ്പിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തു. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറണമെന്ന് വിജേഷിനോടും പത്മജയോടും പറഞ്ഞു.

വിജയന്റെയും മകന്റെയും മരണശേഷവും കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷ നേതാവും കുടുംബത്തെ ആക്രമിച്ചു. ആവശ്യമെങ്കിൽ കുടുംബത്തിന് സംരക്ഷണം നൽകുമെന്ന്‌ വീട്‌ സന്ദർശിക്കവേ ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special