29 C
Trivandrum
Sunday, November 9, 2025

തെലങ്കാനയിൽ നിന്നെത്തി, അയ്യപ്പന് സ്വർണ അമ്പും വില്ലും വെള്ളി ആനകളും സമർപ്പിക്കാൻ

Follow the FOURTH PILLAR LIVE channel on WhatsApp 

ശബരിമല: സ്വർണത്തിൽ നിർമിച്ച അമ്പും വില്ലും വെള്ളി ആനകളും ശബരിമലയിൽ കാണിക്കയായി സമർപ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശി കേറ്ററിങ് ബിസിനസുകാരനായ അക്കാറാം രമേശാണ് 120 ഗ്രാം സ്വർണ അമ്പും വില്ലും, 400 ഗ്രാം വരുന്ന വെള്ളി ആനകളും സന്നിധാനത്തെത്തി കാണിക്ക നൽകിയത്.

മകന് എം.ബി.ബി.എസ്.  പ്രവേശനം ലഭിക്കാനായി നേർന്ന കാണിക്കയാണിതെന്ന് അക്കാറാം രമേശ് പറഞ്ഞു. പ്രഭു ഗുപ്ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇരുമുടിയുമേന്തി രമേശും കൂട്ടരുമടങ്ങുന്ന 9 അംഗ സംഘം മല ചവിട്ടി കാണിക്കയർപ്പിച്ചത്. മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരി ശ്രീകോവിലിന് മുന്നിൽവെച്ച് കാണിക്ക ഏറ്റുവാങ്ങി.

Recent Articles

Related Articles

Special

Enable Notifications OK No thanks