Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വിശ്വാസവും അവിശ്വാസവും ഒരേ കുടുംബത്തിൽ നിലനിൽക്കുന്ന തറവാട്ടിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങൾ പറയുകയാണ് രണ്ടാം യാമം എന്ന ചിത്രം. നേമം പുഷ്പരാജാണ് സംവിധാനം. യുവനായകന്മാരായ ധ്രുവൻ, ഗൗതം കൃഷ്ണ എന്നിവരും ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി സാസ്വികയുമാണ് പ്രധാന വേഷങ്ങളിൽ. ഇവരെ ഉൾപ്പെടുത്തി ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു.
കലാമൂല്യം കാത്ത സൂക്ഷിക്കുന്നതോടൊപ്പം ക്ലീൻ എൻ്റർടെയ്നറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. എല്ലാ വിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ചിത്രമായിരിക്കും രണ്ടാം യാമം. ജോയ് മാത്യു, സുധീർ കരമന, മുൻ നായിക രേഖ, ഷാജു ശ്രീധർ, നന്ദു, സംവിധായകൻ രാജസേനൻ, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ, ഹിമാശങ്കരി, അംബികാ മോഹൻ, രശ്മി സജയൻ, അറ്റുകാൽ തമ്പി, അജിത് കുമാർ, എ.ആർ.കണ്ണൻ, സജി, രാജേഷ് ജന എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.
ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ആർ. ഗോപാലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രാജേഷ് മുണ്ടക്കലാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ.
തിരക്കഥ -ആർ.ഗോപാൽ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ -പ്രശാന്ത് വടകര, സംഗീതം -മോഹൻ സിതാര, ഗാനങ്ങൾ – നേമം പുഷ്പരാജ്, ഛായാഗ്രഹണം – അഴകപ്പൻ, ചിത്രസംയോജനം -വി.എസ്.വിശാൽ, കലാസംവിധാനം -ത്യാഗു തവനൂർ, ചമയം -പട്ടണം റഷീദ്. പട്ടണം ഷാ, വസ്ത്രാലങ്കാരം -ഇന്ദ്രൻസ് ജയൻ, സംഘട്ടനം -മാഫിയാ ശശി, നൃത്തം – മധു, സജി (വക്കം സമുദ്ര), പരസ്യകല -മനു സാവഞ്ചി. സൗണ്ട് മിക്സിങ് -എൻ.ഹരികുമാർ , ഫിനാൻസ് കൺട്രോളർ -സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ മാനേജർ -ഹരീഷ് കോട്ടവട്ടം, പ്രൊഡക്ഷൻ കൺട്രോളർ -പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈൻ -ഏ.ആർ.കണ്ണൻ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും.