29 C
Trivandrum
Saturday, March 15, 2025

സ്ത്രീത്വത്തെ അപമാനിക്കുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

Follow the FOURTH PILLAR LIVE channel on WhatsApp 

ഹരിപ്പാട്: സ്ത്രീത്വത്തെ അപമാനിക്കുന്നവർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം. ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊതുഇടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കണം. അവിടെ തെറ്റായ നോട്ടമോ തെറ്റായ രീതികൾ സ്വീകരിക്കലോ ആരുടെ ഭാ​ഗത്തുനിന്ന് ഉണ്ടായാലും അതെല്ലാം കർക്കശമായിത്തന്നെ നേരിടും. സ്ത്രീ സുരക്ഷയ്‌ക്കു ഏറ്റവും കൂടുതൽ പ്രധാന്യം നൽകുന്ന സർക്കാരാണിത് -മുഖ്യമന്ത്രി പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks