തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചർച്ചകൾ തീർത്തും അനാവശ്യമെന്ന് ശശി തരൂർ എം.പി. ആദ്യം കെട്ടിടം നിർമ്മിച്ച് പൂർത്തിയാകട്ടെ എന്നിട്ട് ഫർണിച്ചർ വാങ്ങാമെന്ന് ശശി തരൂർ പറഞ്ഞു.
Follow the FOURTH PILLAR LIVE channel on WhatsApp
മുഖ്യമന്ത്രി സ്ഥനത്തിനായുള്ള ചർച്ചകൾ തീർത്തും അനാവശ്യമാണ്. അതുകൊണ്ടാണ് എൻ്റെ ഭാഗത്ത് നിന്ന് അക്കാര്യത്തിൽ ഒരു പ്രതികരണം പോലും ഉണ്ടാകാത്തത്. ആദ്യം കെട്ടിടം നിർമ്മിച്ച് പൂർത്തിയാകട്ടെ എന്നിട്ട് ഫർണിച്ചർ വാങ്ങാം.
തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നുള്ളതാണ് പ്രധാനം. സാമുദായിക നേതാക്കളെ കാണുന്നതിൽ തെറ്റില്ല. അവരെ കാണുന്നത് പൊതുപ്രവർത്തകന്റെ ചുമതലയാണ് -തരൂർ പറഞ്ഞു.