തിരുവനന്തപുരം: വാളയാര്‍ കേസില്‍ ആരാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടതെന്ന് മന്ത്രി എം.ബി.രാജേഷ്. സംസ്ഥാന സര്‍ക്കാരിനും പൊലീസിനും എതിരെ നടന്ന പ്രചാരത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് മനസ്സിലായല്ലോ എന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ മന്ത്രി ചോദിച്ചു.
Follow the FOURTH PILLAR LIVE channel on WhatsApp
സി.ബി.ഐ. അന്വേഷണം ആരാണ് ആവശ്യപ്പെട്ടത്? സംസ്ഥാന സര്‍ക്കാരിനും പൊലീസിനും എതിരായി പറഞ്ഞ കാര്യങ്ങളെല്ലാം വ്യാജമായിരുന്നു എന്നും രാഷ്ട്രീയലക്ഷ്യത്തോടെ സ്യഷ്ടിക്കപ്പെട്ടതാണെന്നും മനസ്സിലായില്ലേ? സത്യം ഇന്നല്ലെങ്കില്‍ നാളെ പുറത്തുവരും -മന്ത്രി പറഞ്ഞു.
വാളയാര്‍ കേസ് സി.ബി.ഐ. അട്ടിമറിച്ചെന്ന് പെണ്‍കുട്ടികളുടെ അമ്മ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേര്‍ത്ത് സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു അമ്മയുടെ പ്രതികരണം.