Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കാസറഗോഡ് പെരിയ ഇരട്ടക്കൊല കേസിൽ 4 പ്രതികളുടെ ശിക്ഷ കോടതി സ്റ്റേ ചെയ്തു. മുൻ എം.എൽ.എ. കെ.വി.കുഞ്ഞിരാമൻ അടക്കം 4 പ്രതികളുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്.
5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയയിരുന്നുത്. കുഞ്ഞിരാമനു പുറമെ കെ.മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി.ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്. നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.
കേസിലെ 1 മുതൽ 8 വരെ പ്രതികളായ എ.പീതാംബരൻ, സജി സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ, ഗിജിൻ, ആർ.ശ്രീരാഗ്, എ.അശ്വിൻ, സുബീഷ്, 10ാം പ്രതി ടി രഞ്ജിത്ത്, 15ാം പ്രതി എ.സുരേന്ദ്രൻ എന്നിവർക്ക് ഇരട്ട ജീവപര്യന്തവും കുഞ്ഞിരാമൻ അടക്കം 4 പേർക്ക് 5 വർഷം തടവുമാണ് ശിക്ഷ വിധിച്ചത്.























