Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: യുട്യൂബ് വഴി മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവർക്കെതിരെ നടി മാലാപാര്‍വതി പരാതി നല്കി. തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.
സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ ചില യുട്യൂബര്‍മാര്‍ പ്രചരിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഈ വീഡിയോകളുടെ ലിങ്കും പരാതിയുടെ കൂടെ നല്‍കിയിട്ടുണ്ട്.
കേസെടുത്ത സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നടിയുടെ മൊഴി മജിസ്ട്രറ്റിനു മുന്നിൽ രേഖപ്പെടുത്തുകയും ചെയ്തു. പരാതിക്കു കാരണമായ ദൃശ്യങ്ങൾ നീക്കാൻ യൂട്യൂബിനെ പൊലീസ് സമീപിച്ചിട്ടുണ്ട്. വീഡിയോകൾ അപ്ലോഡ് ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.






























