29 C
Trivandrum
Sunday, November 9, 2025

പാർട്ടി വേദികളിൽ രമേശ് ചെന്നിത്തലയെ വിലക്കി വി.ഡി.സതീശൻ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തുന്ന വൻ വെല്ലുവിളി നേരിടാൻ പുതിയ തന്ത്രവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാർട്ടി പരിപാടികളിൽ നിന്ന് ചെന്നിത്തലയെ വിലക്കുക എന്നതാണ് സതീശൻ പക്ഷം സ്വീകരിച്ചിരിക്കുന്ന ഏറ്റവും പുതിയ തന്ത്രം. രമേശ് ചെന്നിത്തല പ്രവർത്തക സമിതി അംഗമാണെന്നും അദ്ദേഹത്തിനു ചുമതല മഹാരാഷ്ട്രയിലാണെന്നുമാണ് അതിനവർ പറയുന്ന ന്യായം.

ഏറ്റവും ഒടുവിൽ രമേശ് ചെന്നിത്തലയ്ക്ക് വിലക്കു വന്നിരിക്കുന്നത് മഹിളാ കോൺഗ്രസിൻ്റെ പരിപാടിയിലാണ്. മഹിളാ കോൺഗ്രസ് സംസ്ഥാന വ്യാപകമായി മഹിള സാഹസ് കേരള യാത്ര സംഘടിപ്പിക്കുന്നു. കാസറഗോഡ് മഞ്ചേശ്വരത്തു നിന്ന് ആരംഭിക്കുന്ന യാത്ര 7 ഘട്ടങ്ങളിലായി അവസാനിക്കുന്നത് തിരുവനന്തപുരത്താണ്. പരിപാടിയുടെ ഒരു ഘട്ടത്തിലും ചെന്നിത്തലയെ പങ്കെടുപ്പിക്കുന്നില്ല.

Recent Articles

Related Articles

Special

Enable Notifications OK No thanks