ശബരിമല മണ്ഡലകാലത്തെ വരുമാനത്തിൽ 82.23 കോടിയുടെ വർധന, തീർഥാടകർ 4 ലക്ഷം വർധിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

ശബരിമല: മണ്ഡലകാലത്ത് ശബരിമല ദർശനത്തിന് എത്തിയ തീർഥാടകരുടെ എണ്ണത്തിൽ‌ വർധന. 32.49 ലക്ഷം തീർഥാടകരാണ് ഈ വർഷം അയ്യപ്പ ദർശനത്തിന് എത്തിയത്. കഴിഞ്ഞ വർഷം ഇത് 28.42 ലക്ഷമായിരുന്നു.

ഈ വർഷത്തെ ആകെ വരുമാനം 297.06 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 214.82 കോടിയായിരുന്നു.

തീർത്ഥാടകരുടെ എണ്ണത്തിൽ 4.07 ലക്ഷത്തിന്റെ വർധനയാണ് ഇത്തവണയുണ്ടായത്. വരുമാനത്തിൽ 82.23 കോടി രൂപയുടെയും വർധനയും ഉണ്ടായി.

സ്പോട് ബുക്കിങ് വഴി എത്തിയത് 5.66 ലക്ഷം തീർഥാടകരാണ്. കഴിഞ്ഞ വർഷം ഇത് 4.02 ലക്ഷം പേരായിരുന്നു. പുല്ലുമേട് കാനന പാതയിലൂടെ ഇത്തവണ 74,774 പേരെത്തി.

ഇത്തവണ അരവണ വിൽപനയിലൂടെ 124.02 കോടി രൂപ ലഭിച്ചു. കാണിക്ക ഇനത്തിൽ 80.25 കോടി രൂപയാണ് ലഭിച്ചത്.

COMMENT

Recent Articles

Related Articles

Special