നിയമസഭാ സമ്മേളനം ജനുവരി 17 മുതൽ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ 13ാം സമ്മേളനം ജനുവരി 17 മുതൽ വിളിച്ചു ചേർക്കുവാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭ ഉപസമിതിയെയും നിയോഗിച്ചിട്ടുണ്ട്. കെ.എന്‍.ബാലഗോപാൽ, കെ.രാജൻ, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ എന്നിവരാണ് അംഗങ്ങൾ.

നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നതിനായി വിവരങ്ങൾ വകുപ്പുകളിൽ നിന്നും ശേഖരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ ചുമതലപ്പെടുത്തി.

രാജ്ഭവനിലേക്ക് രണ്ട് വാഹനങ്ങൾ വാങ്ങാനും മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്.

Recent Articles

Related Articles

Special