തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. ഒരു ദിവസം കൊണ്ട് 9.22 കോടി രൂപയുടെ വരുമാനമുണ്ടാക്കി പുതിയ റെക്കോഡിട്ടു. ഡിസംബർ 23നാണ് പ്രതിദിന വരുമാനത്തിൽ പുതിയ ഉയരം കോർപറേഷൻ തൊട്ടത്. കൃത്യം ഒരു വർഷം മുമ്പ് 2023 ഡിസംബര്‍ 23ന് നേടിയ 9.06 കോടി എന്ന വരുമാനനേട്ടമാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp
ശബരിമല സ്‌പെഷല്‍ സര്‍വീസിനൊപ്പം മറ്റു സര്‍വീസുകളും മുടക്കമില്ലാതെ ഓപ്പറേറ്റ് ചെയ്താണ് നേട്ടം ഉണ്ടാക്കിയത്. മുന്‍കൂട്ടി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി കൃത്യമായ കൂടി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ അധിക സര്‍വീസുകളും വാരാന്ത്യ സര്‍വീസുകളും ഓപ്പറേറ്റ് ചെയ്തത് യാത്രക്കാര്‍ക്ക് ഏറെ ഗുണകരമായി. കെ.എസ്.ആര്‍.ടി.സിക്ക് മികച്ച വരുമാനം നേടുന്നതിന് ഇത് സഹായകരമാവുകയും ചെയ്തു.
കൂടാതെ തിരുവനന്തപുരം – കോഴിക്കോട് – കണ്ണൂര്‍ സര്‍വീസുകള്‍ യാത്രക്കാര്‍ ഏറ്റെടുത്തതും വരുമാന വര്‍ധനയ്ക്ക് കാരണമായി. രാപകല്‍ വ്യത്യാസം ഇല്ലാതെ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവക്കാരെയും സൂപ്പര്‍വൈര്‍മാരെയും ഓഫിസര്‍മാരെയും അഭിനന്ദിക്കുന്നതായി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു.