വയനാട് പുനരധിവാസ മേൽനോട്ടത്തിന് സമിതി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേൽനോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാൻ ഞായറാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം തിരുമാനിച്ചു. ഓൺലൈനായാണ് മന്ത്രിസഭ ചേർന്നത്.

പുനരധിവാസത്തിനുള്ള കരട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അവതരിപ്പിച്ചത് മന്ത്രിസഭ ചർച്ച ചെയ്തു. വീടുകൾ നിർമ്മിക്കാൻ സന്നദ്ധത അറിയിച്ചവരുമായി സർക്കാർ തലത്തിൽ ചർച്ച നടത്തും. ചീഫ് സെക്രട്ടറിയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

പുനരധിവാസ ടൗൺഷിപ്പിനുള്ള സ്ഥലം ഏറ്റെടുക്കൽ, പുനരധിവാസത്തിനുള്ള ഗുണഭോക്താക്കളെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട തുടർനടപടികൾ എന്നിവയും യോഗം ചർച്ച ചെയ്തു.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special