നരിവേട്ട പായ്ക്കപ്പ് ആയി

Follow the FOURTH PILLAR LIVE channel on WhatsApp 

മാനന്തവാടി: ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന നരിവേട്ടയുടെ ചിത്രീകരണം പൂർത്തിയായി. ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന ചിത്രം അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്. വയനാട്, കോട്ടയം, ചങ്ങനാശ്ശേരി കുട്ടനാട്, ഭാഗങ്ങളിലായി 75 ദിവസത്തോളം നീണ്ടുനിന്ന ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയായത്. ചിത്രത്തിൻ്റെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് വയനാട്ടിലാണ്.

ഒരു നാടിൻ്റെ അവകാശ പോരാട്ടത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി. ഒട്ടേറെ സാമൂഹിക പ്രശ്‌നങ്ങൾ വിശകലനം ചെയ്യുന്ന ഈ ചിത്രം വിശാലമായ കാൻവാസിൽ വലിയ മുതൽമുടക്കോടെയാണ് അവതരിപ്പിക്കുന്നത്. വ്യക്തി ജീവിതത്തിലും. ഔദ്യോഗിക ജീവിതത്തിലും ഏറെ പ്രതിബദ്ധതയുള്ള വർഗീസ് എന്ന ഒരു പൊലീസ് കോൺസ്റ്റബിളിൻ്റെ ജീവിതത്തിലെ സംഘർഷങ്ങളാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം.

ടൊവിനോയാണ് വർഗീസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം ഈ ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും സുരാജ് വെഞ്ഞാറമൂടും മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചേരൻ്റെ മലയാളത്തിലെ അരങ്ങേറ്റമാണിത്.

പ്രിയംവദാ കൃഷ്ണയാണ് നായിക. ആര്യാ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ.എം.ബാദുഷ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം നിരവധി താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിൻ ജോസഫിൻ്റേതാണു തിരക്കഥ. സംഗീതം -ജെയ്ക്ക് ബിജോയ്‌സ്, ഛായാഗ്രഹണം -വിജയ്, ചിത്രസംയോജനം -ഷമീർ മുഹമ്മദ്, കലാസംവിധാനം -ബാവ, ചമയം -അമൽ, വസ്ത്രാലങ്കാരം -അരുൺ മനോഹർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി, പ്രൊഡക്ഷൻ മാനേജർമാർ -റിയാസ് പട്ടാമ്പി, വിനയ് ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് -സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ കൺട്രോളർ – ജിനു പി.കെ. എൻ.എം.ബാദുഷയാണ് ഈ ചിത്രത്തിൻ്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special