Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ. വേദിയിലെത്തി യൂട്യൂബർമാരുടെ പ്രിയ കഥാപാത്രം ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. ചലച്ചിത്ര പ്രവർത്തകരേയും സിനിമാ താരങ്ങളേയും പരിചയപ്പെട്ട് നടക്കുകയാണ് അദ്ദേഹം.
കാണാൻ ആഗ്രഹിക്കുന്ന സിനിമകളുടെ ലിസ്റ്റും മനസിലുണ്ട്. സംവിധായകൻ പ്രിയദർശനെ കണ്ട ആറാട്ടണ്ണൻ മോഹൻലാൽ സംവിധായം ചെയ്യുന്ന ബറോസിന്റെ വിശേഷങ്ങൾ ചോദിക്കാൻ മറന്നില്ല.
സന്തോഷ് ഒരു പ്രധാനപ്പെട്ട കാര്യം പറഞ്ഞു -ഇതുപോലുള്ള സൗന്ദര്യാത്മകമായ സിനിമകളെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്. നാട്ടിൽ കാണുന്ന സിനിമയല്ല സിനിമ. ഇതാണ് യഥാർത്ഥ സിനിമ.






























