നോവൽ പോലൊരു സിനിമ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ഒരു നോവൽ പോലെ വായിക്കാൻ കഴിയുന്ന സിനിമ നി‌ർമ്മിക്കുക -സംവിധായകൻ വി.കെ.അഫ്രാദിൻ്റെ ഈ ആശയമാണ് 3 ഭാഗങ്ങളായി കഥ പറയുന്ന റിപ്ടൈഡ്. പി.പദ്മരാജൻ്റെ നിങ്ങളുടെ താവളങ്ങൾ നിങ്ങൾക്ക് എന്ന ചെറുകഥയിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രമൊരുക്കിയത്.

ചാർളിയുടെയും സുകുവിന്റെയും പ്രണയം ഇതിവൃത്തമാകുന്ന ചിത്രത്തിന്റെ പശ്ചാത്തലം റെട്രോ കാലഘട്ടമാണ്. യാഥാർഥ്യവും സ്വപ്നവും മായികതയും ഇഴപിരിഞ്ഞു കിടക്കുന്ന കഥയും പശ്ചാത്തല സംഗീതവും വ്യത്യസ്തമായ അനുഭവമാണ്. നിലമ്പൂർ, പയ്യോളി, ഫാറൂഖ് കോളേജ് തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ഏറെ പ്രേക്ഷക ശ്രദ്ധ നേടി. സംവിധായകനായ അഫ്രാദ് തന്നെയാണ് ചിത്രത്തിന്റെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത്.

വി.കെ.അഫ്രാദ്

ഓരോ ഫ്രെയിം അവസാനിക്കുന്നത് ഒരു ഫെയ്ഡ് ഔട്ടിലാണ്. തനിക്കത് ഓരോ പേജ് അവസാനിക്കുകയും അടുത്തത് തുടങ്ങുന്നതും പോലെയാണന്നാണ് അഫ്രാദ് പറയുന്നത്. ചിത്രത്തിൽ സാഹിത്യപരമായിട്ടുള്ള അംശങ്ങൾ ഏറെയുണ്ടെന്നും സംവിധായകൻ കൂടിച്ചേർത്തു.

ആദ്യ ചിത്രമെന്ന നിലയിൽ സിനിമനിർമാണ പ്രക്രിയയിലെ കൂട്ടായ പ്രവർത്തനവും അവിടെ നടന്ന രസകരമായ അംശങ്ങളുമായിരുന്നു ഏറ്റവും ആവേശമായി തനിക്ക് തോന്നിയതെന്നും അഫ്രാദ് പറഞ്ഞു.

ഡിപ്ലോമ ഫിലിം പ്രൊജക്ടായി ചെയ്ത റിപ്ടൈഡ് ടൊറൊന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു. 29ാം ഐ.എഫ്.എഫ്‌.കെയിൽ കലൈഡോസ്‌കോപ്പ് വിഭാഗത്തിലാണ് ചിത്രം.

Recent Articles

Related Articles

Special