Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വിശന്നിരുന്ന് കുട്ടികളാരും ഇനി സിനിമ കാണേണ്ട.ഐ.എഫ്.എഫ്.കെയിൽ തുടർച്ചയായി പന്ത്രണ്ടാം വർഷവും സൗജന്യ ഉച്ചഭക്ഷണം വിതരണം ചെയ്ത് സിനിമാ സംഘടനകൾ. സിനിമ കാണാൻ എത്തുന്ന വിദ്യാർഥി – വിദ്യാർഥിനികളായവർക്ക് വേണ്ടിയാണ് വിവിധ സിനിമാ സംഘടനകൾ സംയുക്തമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്.
ഐ.എഫ്.എഫ്.കെയുടെ പ്രധാനവേദിയായ ടാഗോർ തീയറ്റർ കാമ്പസിനുള്ളിലാണ് ഭക്ഷണ വിതരണം ക്രമീകരിച്ചിരിക്കുന്നത്.