മുള്ളൻ കൊല്ലി ഇരിട്ടിയിൽ പൂർത്തിയായി

Follow the FOURTH PILLAR LIVE channel on WhatsApp 

കണ്ണൂർ: ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ അഖിൽ മാരാർ, അഭിക്ഷേക് ശ്രീകുമാർ, സറീനാ ജോൺസൺ എന്നിവർ നായികാനായകന്മാരാകുന്ന ചിത്രമാണ് മുള്ളൻകൊല്ലി. സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രസീജ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് ബാബു ജോണാണ്.

അതിർത്തി മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന ഒരു ത്രില്ലർ മൂവിയാണ് ഈ ചിത്രം. ഒരു സംഘം ചെറുപ്പക്കാരുടെ ജീവിതത്തിലൂടെ, അവർക്ക് നേരിടേണ്ടി വരുന്ന ഗുരുതരമായ ചില പ്രശ്നങ്ങളാണ് തികഞ്ഞ ഉദ്വേഗത്തോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇരിട്ടിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.

ജാഫർ ഇടുക്കി, ജോയ് മാത്യു, കോട്ടയം നസീർ, കോട്ടയം രമേശ്, നവാസ് വള്ളിക്കുന്ന്, ദിനേശ് ആലപ്പി, ശ്രീജിത്ത് കൈവേലി, ആസാദ് കണ്ണാടിക്കൽ, ശിവദാസ് മട്ടന്നൂർ, അർസിൻ സെബിൻ ആസാദ് , കൃഷണ പ്രിയ, വീണ (അമ്മു ), സുമയ്യ സലാം, ശ്രീഷ സുബ്രമണ്യൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ഉദയകുമാർ, ഷൈൻദാസ്, സന്തോഷ് മാധവൻ എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ്. സംഗീതം – ടിനീഷ് ജോൺ, ഛായാഗ്രഹണം – എൽബൻ കൃഷ്ണ, എഡിറ്റിങ് – രാജേഷ് ഗോപി, കലാസംവിധാനം – അജയ് മങ്ങാട്, വസ്ത്രാലങ്കാരം – സമീറാ സനീഷ്, ചമയം – റോണക്സ് സേവ്യർ, സംഘട്ടനം – കലൈ കിംഗ്സൺ , ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – എസ്. പ്രജീഷ് (സാഗർ), പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – യൂനുസ് ബാബു തിരൂർ, പ്രൊഡക്ഷൻ മാനേജർ – അതുൽ തലശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ – ആസാദ് കണ്ണാടിക്കൽ.

Recent Articles

Related Articles

Special