തിരുവനന്തപുരം: സംവിധായകൻ ഷാജി എൻ.കരുൺ സ്വന്തം ഫോട്ടോ കണ്ട് ഞെട്ടി. നടൻ ജഗദീഷിന് ഗാലറി കണ്ട് തീർക്കാൻ സമയം തികയുന്നില്ല. സംവിധായകൻ ടി.കെ.രാജീവ്കുമാറിന്റെ നേതൃത്വത്തിൽ ടാഗോർ തീയറ്ററിൽ ഒരുക്കിയിരിക്കുന്ന ഡിജിറ്റൽ ഗാലറി, ചലച്ചിത്രലോകത്തോടുള്ള ഓർമ പുതുക്കലായി മാറുന്നു.
Follow the FOURTH PILLAR LIVE channel on WhatsApp
ഐ.എഫ്.എഫ്.കെയ്ക്ക് എത്തുന്നവരിൽ ഏറെയും പുതുതലമുറയാണ്. അവർക്ക് പഴയകാല സംവിധാനപ്രതിഭകളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗാലറി തയ്യാറാക്കിയിരിക്കുന്നത്. രാജീവ്കുമാർ ക്യൂറേറ്ററായി ചിത്രകാരൻ റാസി മുഹമ്മദ് 9 മാസത്തോളമെടുത്താണ് ചിത്ര രചനകൾ പൂർത്തിയാക്കിയത്.
കൃത്യമായ തീം നിലനിർത്തുന്ന ഓരോ ചിത്രവും സംവിധാനക പ്രതിഭകളേയും അവരുടെ മികച്ച സൃഷ്ട്ടികളിലൂടെ മുന്നോട്ട് വച്ച ആശയത്തേയും അടയാളപ്പെടുത്തുന്നു. സംവിധായകരുടെ വിവിധ വൈകാരിക ഭാവങ്ങൾ വ്യക്തമാക്കുന്ന ചിത്രം തിരഞ്ഞെടുക്കലായിരുന്നു പ്രയാസം.
പ്രതിഭകളുടെ ഉള്ള് കാണാനാണ് ശ്രമിച്ചതെന്ന് ചിത്രക്കാരനായ റാസി മുഹമ്മദ് പറഞ്ഞു. ജയിംസ് കാമറൂൺ, മാർട്ടിൻ ഹിച്ച്ക്വോക്ക് തുടങ്ങിയവർ ഇടംപിടിച്ചെങ്കിലും പ്രദർശനത്തിൽ ക്രിസ്റ്റഫർ നോളന്റെ അസാനിധ്യം ചലച്ചിത്ര ആസ്വാദകർ ശ്രദ്ധിക്കുന്നുണ്ട്.