ഇടുക്കി: ജാഫർ ഇടുക്കിയും അജു വർഗീസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഡാർക്ക് ക്രൈം ത്രില്ലറിന് ആമോസ് അലക്സാണ്ടർ എന്നു പേരിട്ടു. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിച്ച് നവാഗതനായ അജയ് ഷാജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നടനും സംവിധായകനുമായ നാദിർഷയും അഷറഫ് പിലാക്കലിൻ്റെ കുടുംബാംഗങ്ങളും ചേർന്നാണ് ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത്.
Follow the FOURTH PILLAR LIVE channel on WhatsApp
തൊടുപുഴ മലങ്കര എസ്റ്റേറ്റിൽ ആമോസ് അലക്സാണ്ടറുടെ ചിത്രീകരണത്തിനു തുടക്കം കുറിച്ച് നാദിർഷ ദീപം തെളിയിച്ചു. സംവിധായകൻ അജയ് ഷാജിയുടെ അച്ഛനമ്മമാരായ ഷാജിയും ശോഭനയും നാദിർഷയ്ക്കൊപ്പം ചേർന്ന് സ്വിച്ചോൺ കർമ്മവും നിർവഹിച്ചു. ജാഫർ ഇടുക്കിയും ഭാര്യ സിമിയും ചേർന്ന് ഫസ്റ്റ് ക്ലാപ് നല്കി.
ഈ ചിത്രത്തിൽ വളരെ വ്യസ്തതമായ ആമോസ് അലക്സാണ്ടർ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജാഫർ ഇടുക്കിയാണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ കഥാപാത്രം ജാഫർ ഇടുക്കി എന്ന അഭിനേതാവിൻ്റെ കരിയറിൽ വഴിത്തിരിവാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു മാധ്യമപ്രവർത്തകൻ്റെ വേഷത്തിലെത്തുന്ന അജു വർഗീസ് തുല്യപ്രാധാന്യമുള്ള മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുതുമുഖം താരയാണ് ഈ ചിത്രത്തിലെ നായിക.
കലാഭവൻ ഷാജോൺ, ഡയാനാ ഹമീദ്, ശ്രീജിത്ത് രവി, സുനിൽ സുഗത, അഷറഫ് പിലാക്കൽ, രാജൻ വർക്കല തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.
രചന -അജയ് ഷാജി, പ്രശാന്ത് വിശ്വനാഥൻ, ഗാനങ്ങൾ -പ്രശാന്ത് വിശ്വനാഥൻ, സംഗീതം -മിനി ബോയ്, ഛായാഗ്രഹണം -പ്രമോദ് കെ.പിള്ള, ചിത്രസംയോജനം -സിയാൻ ശ്രീകാന്ത്, കലാസംവിധാനം -കോയാസ്, വസ്ത്രാലങ്കാരം -ഫെമിന ജബ്ബാർ, ചമയം -നരസിംഹസ്വാമി, ക്രിയേറ്റീവ് ഹെഡ് -സിറാജ് മൂൺ ബീം, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ, പ്രൊജക്ട് ഡിസൈൻ -സുധീർ കുമാർ, അനൂപ് തൊടുപുഴ, പ്രൊഡക്ഷൻ ഹെഡ് -രജീഷ് പത്തംകുളം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് -പി.സി.മുഹമ്മദ്.
തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം.