Follow the FOURTH PILLAR LIVE channel on WhatsApp
കണ്ണൂർ: സി.പി.എമ്മിനെതിരെ ഭീഷണിയുമായി കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ. സി.പി.എമ്മിന്റെ ഓഫീസുകൾ പൊളിക്കാൻ കോൺഗ്രസിന് ഒറ്റ രാത്രി മതിയെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന്റെ ഓഫീസ് പൊളിക്കുക എന്നത് വലിയ പണിയല്ല. തങ്ങളുടെ പത്ത് പിള്ളേരെ അയച്ച് കാണിച്ചു തരാം എന്നും കെ സുധാകരൻ പറഞ്ഞു. പിണറായി വെണ്ടുട്ടായിയിൽ തകർക്കപ്പെട്ട ബൂത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ഭീഷണി.
അന്തസ്സുള്ള നേതാവിന്റെ മാന്യത പഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ലെങ്കിൽ അത് പഠിപ്പിക്കാൻ കോൺഗ്രസ് പ്രസ്ഥാനം തയ്യാറാകേണ്ടി വരുമെന്ന് സുധാകരൻ പറഞ്ഞു. ഞങ്ങളുടെ പത്ത് പിള്ളേരെ രാത്രി അയച്ചാൽ സി.പി.എമ്മിന്റെ ഓഫീസ് കെട്ടിടങ്ങൾ പൊളിക്കാം. ഞങ്ങൾക്ക് നിങ്ങളുടെ കെട്ടിടം പൊളിക്കാൻ കഴിയില്ലെന്നാണോ നിങ്ങൾ കരുതുന്നത്? പൊളിച്ചു കാണണം എന്ന് സി.പി.എമ്മിന് ആഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ പറയണം. ആൺകുട്ടികൾ ഇവിടെയുണ്ടെന്ന് കാണിച്ചു തരാം -സുധാകരൻ പറഞ്ഞു.
കെ.സുധാകരൻ ഉദ്ഘാടനം ചെയ്യാനിരിക്കെ ശനിയാഴ്ച രാത്രിയാണ് വെണ്ടുട്ടായിയിലെ ബൂത്ത് കമ്മിറ്റി ഓഫീസ് അക്രമികൾ തകർത്തത്. സി.പി.എമ്മാണ് ആക്രമണത്തിനു പിന്നിലെന്നാണ് കോൺഗ്രസിന്റെ ആരോപണം.