തിരുവനന്തപുരം: വെള്ളിയാഴ്ച കിഴക്കേക്കോട്ടയില്‍ നടന്ന അപകടമരണത്തിന് കാരണം മത്സരയോട്ടവും രണ്ടു ബസുകളുടെയും ഡ്രൈവര്‍മാരുടെ ഭാഗത്തുണ്ടായ വീഴ്ചയെന്നും കണ്ടെത്തി. ഗതാഗത കമ്മിഷണര്‍ സി.എച്ച്.നാഗരാജുവിന്റെ നിര്‍ദേശപ്രകാരം നടന്ന പരിശോധനയിലാണ് വീഴ്ച കണ്ടെത്തിയത്. അതേസമയം ചുവന്ന സിഗ്നല്‍ ഉള്ളപ്പോഴാണ് അപകടത്തില്‍പ്പെട്ടയാള്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചതെന്നും കണ്ടെത്തി.
Follow the FOURTH PILLAR LIVE channel on WhatsApp
സ്സുകള്‍ക്കിടയില്‍പ്പെട്ട് കേരള ബാങ്ക് സീനിയര്‍ മാനേജര്‍ എം.ഉല്ലാസ് (42) മരിച്ചതുമായി ബന്ധപ്പെട്ട് പ്രൈവറ്റ് ബസ് ഡ്രൈവര്‍ അസീമിനെ ഒന്നാം പ്രതിയാക്കിയും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ടി.എസ്.സെബാസ്റ്റ്യനെ രണ്ടാം പ്രതിയുമാക്കി ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കെ.എസ്.ആര്‍.ടി.സി. ബസിന്റെ ഇടതുവശത്തുകൂടി അലക്ഷ്യമായാണ് സ്വകാര്യ ബസ് മറികടക്കാന്‍ ശ്രമിച്ചതെന്നാണ് പ്രധാന കണ്ടെത്തല്‍. ഡ്രൈവറുടെ ഭാഗത്തെ കടുത്ത കുറ്റമാണിത്.
അതേസമയം സ്വകാര്യ ബസ് വളയുന്നത് കണ്ടിട്ടും കെ.എസ്.ആര്‍.ടി.സി. മത്സരിച്ച് മുന്നോട്ടെടുത്തതായി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. ഇതോടെയാണ് ഉല്ലാസ് ഇടയില്‍പ്പെട്ട് ഞെരിഞ്ഞമര്‍ന്ന് മരിച്ചത്.
ബസിന്റെ വശങ്ങളാണ് ഉരഞ്ഞ് അപകടമുണ്ടാക്കുന്നതെങ്കില്‍ ഡ്രൈവറുടെ കുറ്റമായാണ് കണക്കാക്കുന്നത്. ഇതിനെതിരേ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ ഒരിക്കല്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇത്തരം അപകടങ്ങള്‍ക്ക് ഉത്തരവാദിത്വം ഡ്രൈവര്‍മാര്‍ക്കു തന്നെയെന്ന് കോടതിയും പറഞ്ഞിരുന്നു.
അപകടം നടന്ന നോര്‍ത്ത് സ്റ്റാന്‍ഡില്‍ സ്വകാര്യബസുകള്‍ രണ്ടുമിനിറ്റില്‍ കൂടുതല്‍ നിര്‍ത്തിയിടരുതെന്ന് നിര്‍ദേശമുണ്ട്. അപകടമുണ്ടാക്കിയ ബസ് പക്ഷേ ഇതുപാലിച്ചില്ല. സ്വകാര്യ ബസുകള്‍ ഈ ഭാഗത്ത് ഏറെനേരം നിര്‍ത്തിയിട്ട് ആളെ കയറ്റുന്നത് പതിവാണ്. ഇതു പലപ്പോഴും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരുമായി തര്‍ക്കത്തിനിടയാക്കാറുണ്ട്.