Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കിഴക്കേകോട്ടയിൽ ബസ്സുകൾക്കിടയിൽപ്പെട്ട് കേരള ബാങ്ക് സീനിയർ മാനേജർ എം.ഉല്ലാസ് മരിച്ചതിൽ വീഴ്ച സ്വകാര്യ ബസിന്റേതെന്ന് ഗതാഗത വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. ബസിന്റെ പെർമിറ്റ് സസ്‌പെൻഡ് ചെയ്യും. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും ശുപാർശയുണ്ട്.
കിഴക്കേകോട്ടയിൽ ശനിയാഴ്ച മുതൽ ഗതാഗത വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തും. ഗതാഗത കമ്മീഷണർക്ക് ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർദ്ദേശം നൽകി. അനധികൃത പാർക്കിങ്, തെറ്റായ യു ടേൺ എന്നിവക്കെതിരെ കടുത്ത നടപടിയുണ്ടാകും.
സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ കടുത്ത നടപടികളിലേക്ക് കടക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി പ്രൈവറ്റ് ബസ് ഉടമകളുമായി ഗതാഗത മന്ത്രി ചർച്ച നടത്തും. ഗതാഗത വകുപ്പിലെ പ്രധാനപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരെയും ചർച്ചയിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം. നിയമം ലംഘനങ്ങൾക്ക് കടുത്ത നടപടിയെന്ന് ചർച്ചയിൽ അറിയിച്ച ശേഷം അതു നടപ്പാക്കാനാണ് പരിപാടി.
































