കൊച്ചി: തിരഞ്ഞെടുപ്പ് അവലോകനം നടത്താൻ നിശ്ചയിച്ചിരുന്ന ബി.ജെ.പി. സംസ്ഥാന നേതൃയോഗം കേന്ദ്ര നേതൃത്വം ഇടപെട്ട് വിലക്കി. നേതാക്കന്മാർ തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ശനി, ഞായർ ദിവസങ്ങളിൽ ചേരാനിരുന്ന യോഗം മാറ്റിവെയ്ക്കാൻ നിർദ്ദേശമുണ്ടായത്. തിരഞ്ഞെടുപ്പു പരാജയം വിലയിരുത്താൻ ഡിസംബർ 7, 8 തീയതികളിൽ സംസ്ഥാന നേതൃയോഗം ചേരുമെന്ന്് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തന്നെ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു.
Follow the FOURTH PILLAR LIVE channel on WhatsApp
ഭിന്നത നിലനില്ക്കുമ്പോൾ അവലോകനം നടത്തുന്നത് പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ രൂക്ഷമാക്കുമെന്ന തിരിച്ചറിവിൽ തത്കാലത്തേക്ക് അതേക്കുറിച്ച് ചർച്ചവേണ്ടെന്ന നിലപാടാണ് കേന്ദ്രനേതൃത്വം സ്വീകരിച്ചത്. സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കറും സഹപ്രഭാരി അപരാജിത സാരംഗിയുമെല്ലാം എത്തുന്നുണ്ടെങ്കിലും സംസ്ഥാനനേതൃയോഗം ഉണ്ടാവില്ല.
അതേസമയം തിങ്കളാഴ്ച കോർ-കമ്മിറ്റി ചേരാൻ നിശ്ചയിച്ചിട്ടുണ്ട്. കോർ കമ്മിറ്റിക്കു മുന്നോടിയായി നേതാക്കൾ ആർ.എസ്.എസ്. നേതാക്കളെക്കണ്ട് രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തും. ഉപതിരഞ്ഞെടുപ്പ് പരാജയവും ചർച്ചയാവും.