Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സി.പി.എം. മംഗലപുരം ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതിനെത്തുടര്‍ന്ന് പാര്‍ട്ടിക്കെതിരെ രംഗത്തുവന്ന മധു മുല്ലശ്ശേരിയെ പുറത്താക്കാന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ തീരുമാനം പ്രഖ്യാപിക്കും.
മധു മുല്ലശേരിയുടെ നിലപാട് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ജില്ലാ സെക്രട്ടറി വി.ജോയ് പറഞ്ഞു. സമ്മേളനത്തില്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനു സി.പി.എമ്മിന് അതിന്റേതായ രീതിയുണ്ട്. ഭൂരിപക്ഷ പിന്തുണയുള്ള ആളാണ് സെക്രട്ടറിയാകേണ്ടത്. അതാണ് പാര്‍ട്ടി രീതി. മധു നടത്തുന്നത് അപവാദ പ്രചാരണങ്ങളാണ്. മധുവിന്റെ നിലപാടിനെ സംബന്ധിച്ച് പാര്‍ട്ടിക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. മധു ബി.ജെ.പിയില്‍ പോയാലും കുഴപ്പമില്ല. ഒപ്പം പാര്‍ട്ടി അംഗമായ അദ്ദേഹത്തിന്റെ മകന്‍ ഉള്‍പ്പെടെ ആരും പോകില്ലെന്നും ജോയ് പറഞ്ഞു.
ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനത്തെ തുടര്‍ന്ന് മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് മധു ഇറങ്ങിപ്പോയിരുന്നു. സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയിക്കെതിരെ ആരോപണവും മധു ഉന്നയിച്ചു.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.































