Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: കേരള കോൺഗ്രസ്-എം. എൽ.ഡി.എഫ്. വിടുന്നുവെന്ന വാർത്ത വെറും സൃഷ്ടി മാത്രമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ.മാണി വ്യക്തമാക്കി. എൽ.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ് കേരള കോൺഗ്രസ് എന്നും മുന്നണിയിൽ പൂർണ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോൺഗ്രസ്-എം. യു.ഡി.എഫ്. വിട്ടതല്ല, പുറത്താക്കിയതാണ്. മുന്നണി മാറ്റം സംബന്ധിച്ച് ആരുമായും ചർച്ച നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണ്. യു.ഡി.എഫിനെ സഹായിക്കാനുള്ള അജൻഡയാണ് ഇതിനു പിന്നിൽ. രഹസ്യമായും പരസ്യമായും ആരുമായും ചർച്ച നടത്തിയിട്ടില്ല. എൽ.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള കോൺഗ്രസ്-എം. യു.ഡി.എഫിലേക്ക് പോവുകയാണെന്നതു സംബന്ധിച്ച വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ സീറ്റുകൾ സംബന്ധിച്ച് ധാരണയായാൽ യു.ഡി.എഫിലേക്ക് തിരിച്ചെത്താമെന്ന നിലപാടിലാണ് കേരള കോൺഗ്രസ് എന്നതായിരുന്നു പുറത്തുവന്ന വാർത്തകൾ. ഇത് അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജോസ്.കെ.മാണി ഇപ്പോൾ.