പ്രൊമോ സോങ് പുറത്തുവിട്ടു; മാർക്കോ ഡിസംബർ 20ന്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം ഉണ്ണി മുകുന്ദൻ ആക്ഷൻ ഹീറോ ആയി വേഷമിടുന്ന മാർക്കോ ഡിസംബർ 20ന് പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ റിലീസിനു മുന്നോടിയായി പുതിയ പ്രൊമോ സോങ് പുറത്തുവിട്ടു.

മാർപ്പാപ്പാ എന്നു തുടങ്ങുന്ന ഗാനം വിനായക് ശശികുമാർ രചിച്ച് സയീദ് അബ്ബാസ് ഈണമിട്ടതാണ്. ബേബി ജീനാണ് ഈ ഗാനമാലപിച്ചിരിക്കുന്നത്. റാപ്‌സോങ്ങിന്റെ ടോണിൽ എത്തുന്ന ഈ ഗാനം ശബ്ദവ്യത്യാസത്തിലും ഈണത്തിലുമെല്ലാം ഏറെ വ്യത്യസ്തത പുലർത്തുന്നു. പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ചാണ് ഗാനമൊരുക്കയിരിക്കുന്നത്. ഇന്ത്യൻ സ്‌ക്രീനിലെ മികച്ച സംഗീത സംവിധായകൻ രവി ബ്രസൂറിന്റെ സംഗീതമാണ് ഈ ചിത്രത്തിന്റെ ആകർഷണം.

ക്യൂബ്‌സ് എന്റെർടൈൻമെന്റ്‌സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നിവയുടെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന മാർക്കോ ഹനീഫ് അദേനിയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.

വലിയ മുതൽമുടക്കിൽ പാൻ ഇൻഡ്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം താരസമ്പന്നമാണ്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം മറ്റുദക്ഷിണേന്ത്യൻ ഭാഷകളിലേയും ബോളിവുഡ്ഡിലേയും പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.

ചിത്രത്തിൽ ത്രസിപ്പിക്കുന്ന എട്ട് ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈ കിംഗ്സ്റ്റനാണ്.

ഛായാഗ്രഹണം -ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം -ഷമീർ മുഹമ്മദ്, കലാസംവിധാനം -സുനിൽ ദാസ്, പ്രൊഡക്ഷൻ എക്‌സിക്കുട്ടീവ് -ബിനു മണമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special