Follow the FOURTH PILLAR LIVE channel on WhatsApp
വാഴ്‌സാ: ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്റെ വനിതാ വിഭാഗത്തിലെ ലോക രണ്ടാം നമ്പർ ടെന്നീസ് താരായ ഇഗ സ്വിയാടെക്കിന് വിലക്ക്. അഞ്ചു ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സ്വന്തമായുള്ള പോളണ്ട് താരത്തെ ഒരു മാസത്തേക്കാണ് ഇന്റർനാഷണൽ ടെന്നീസ് ഇന്റഗ്രിറ്റി ഏജൻസി വിലക്കിയത്.
ട്രിമെറ്റാഡിസിൻ എന്ന മരുന്ന് സ്വിയാടെക് ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് നൽകുന്നതാണ് ഈ മരുന്നു. ട്രിമെറ്റാഡിസിൻ ഉപയോഗിച്ചതായി താരം സമ്മതിച്ചിട്ടുള്ളതായുമുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
ഉറക്കസംബന്ധമായ പ്രശ്‌നങ്ങൾ മാറ്റാൻ ഉപയോഗിച്ച മരുന്നാണ് തനിക്ക് വിനയായതെന്നാണ് താരം അധികൃതരോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഉത്തേജക ഉപയോഗത്തിന്റെ പേരിൽ സ്വിയാടെക്കിന് കഴിഞ്ഞ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ നാലുവരെ താത്കാലിക വിലക്ക് ലഭിച്ചിരുന്നു.