Follow the FOURTH PILLAR LIVE channel on WhatsApp
കോട്ടയം: അദ്ധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ മാറ്റുരയ്ക്കുന്ന പടക്കളം ചിത്രീകരണം പൂർത്തിയാക്കി. പൂർണ്ണമായും കാമ്പസ് പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കാമ്പസ് ഭാഗങ്ങൾ ചിത്രീകരിച്ചത് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലാണ്. നാലായിരത്തോളം കുട്ടികളെ അണിനിരത്തി വലിയ മുതൽമുടക്കിലാണ് ഈ ചിത്രത്തിന്റെ അവതരണം.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രഹ്‌മണ്യം എന്നിവർ നിർമ്മിക്കുന്ന പടക്കളം നവാഗതനായ മനു സ്വരാജാണ് സംവിധാനം ചെയ്യുന്നത്. വിനയ് ബാബുവാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർ. പൂർണ്ണമായും ഫൺ ഫാന്റസി ജോണറിലൂടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. പടക്കളത്തിന്റെ ചിത്രീകരണം 80 ദിവസത്തോളം നീണ്ടു നിന്നു.
സന്ദീപ് പ്രദീപ് (ഫാലിമി ഫെയിം), സാഫ് (വാഴ ഫെയിം), അരുൺ അജികുമാർ (ലിറ്റിൽ ഹാർട്ട്‌സ് ഫെയിം) യു ട്യൂബറായ അരുൺപ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കാമ്പസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് ഷറഫുദ്ദീൻ എന്നിവരും ഈ ചിത്രത്തിലെ തിർണ്ണായകമായ കഥാപാത്രങ്ങളാവുന്നു. പൂജാ മോഹൻ രാജാണ് മറ്റൊരു പ്രധാന താരം. ഇവർക്കു പുറമേ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
തിരക്കഥ -നിതിൻ സി.ബാബു, മനു സ്വരാജ്, സംഗീതം -രാജേഷ് മുരുകേശൻ (പ്രേമം ഫെയിം), ഛായാഗ്രഹണം -അനു മൂത്തേടത്ത്, ചിത്രസംയോജനം -നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ -ഷാജി നടുവിൽ, കലാസംവിധാനം -മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -നിതിൻ മൈക്കിൾ, പ്രൊഡക്ഷൻ മാനേജർ -സെന്തിൽ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് -ബിജു കടവൂർ, പ്രൊഡക്ഷൻ കൺട്രോളർ -ഷിബു ജി.സുശീലൻ എന്നിവരാണ് അണിയറയിൽ.