കൊച്ചി: ദ ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിൽ വന്ന മലപ്പുറം പരാമർശത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എറണാകുളം സി.ജെ.എം. കോടതി തള്ളി. മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിലുള്ള പരാമർശത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.ബൈജു നോയലാണ് കോടതിയെ സമീപിച്ചത്.
Follow the FOURTH PILLAR LIVE channel on WhatsApp
മുഖ്യമന്ത്രിയുടെ പരാമർശത്തിൽ കുറ്റം കണ്ടെത്താനായിട്ടില്ലെന്ന നിരീക്ഷണത്തിലാണ് കോടതി നടപടി. മലപ്പുറം ജില്ലയിൽനിന്ന് സ്വർണവും ഹവാല പണവും പൊലീസ് പിടിച്ചെടുത്തെന്നും ഈ പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് ദ ഹിന്ദു അഭിമുഖത്തിൽ പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രി പറയാത്ത കാര്യം അഭിമുഖത്തിൽ ഉൾപ്പെടുത്തിയെന്നു കാട്ടി അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി പി.എം.മനോജ് വിയോജനക്കത്തയച്ച ഉടൻ പത്രം തിരുത്തു നൽകി.