29 C
Trivandrum
Thursday, June 19, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 3,283 കോടി രൂപ കൂടി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 3,283 രൂപകൂടി അനുവദിച്ചു. വികസന ഫണ്ടിന്റെ രണ്ടാം ഗഡു 1,905 കോടി രൂപയും മെയിന്റനൻസ് ഗ്രാന്റിന്റെ മുന്നാം ഗഡു 1,377 കോടി രൂപയുമാണ് അനുവദിച്ചതെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

ഗ്രാമ പഞ്ചായത്തുകൾക്ക് ആകെ 1929 ,േകാടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 320 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തുകൾക്ക് 375 കോടിയും മുൻസിപ്പാലിറ്റികൾക്ക് 377 കോടിയും വകയിരുത്തി. കോർപറേഷനുകൾക്ക് 282 കോടിയും അനുവദിച്ചു. ഈ സാമ്പത്തിക വർഷം ഇതിനകം ആകെ 9,800 കോടി രുപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചുകഴിഞ്ഞു.

കേന്ദ്ര സർക്കാർ നയങ്ങൾ മുലമുള്ള സാമ്പത്തിക ഞെരുക്കത്തിനിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും ലഭ്യമാക്കുകയെന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ധനകാര്യ മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്ക് ഉപാധിരഹിത ബേസിക് ഗ്രാന്റായി 267 കോടി രൂപ ഏതാനും ദിവസങ്ങൾക്കു മുമ്പ് അനുവദിച്ചിരുന്നു. ഗ്രാമ പഞ്ചായത്തുകൾക്ക് 187 കോടി രൂപയും ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 40 കോടി രൂപ വീതവുമാണ് അന്ന് അനുവദിച്ചത്. അതിനു പിന്നാലെയാണ് ഇപ്പോൾ കൂടിയ തുക അനുവദിച്ചിരിക്കുന്നത്.

ഇക്കുറി വികസന ഫണ്ടിൽ ഗ്രാമ പഞ്ചായത്തുകൾക്ക് 1000 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 245 കോടി വീതവും, മുൻസിപ്പാലിറ്റികൾക്ക് 193 കോടിയും കോർപറേഷനുകൾക്ക് 222 കോടിയും ലഭിക്കും. മെയിന്റനൻസ് ഗ്രാന്റിലും ഗ്രാമ പഞ്ചായത്തുകൾക്ക് 929 കോടി രുപയുണ്ട്. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 75 കോടിയും ജില്ലാ പഞ്ചായത്തുകൾക്ക് 130 കോടിയും മുൻസിപ്പാലിറ്റികൾക്ക് 184 കോടിയും കോർപറേഷനുകൾക്ക് 60 കോടിയുമുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks