29 C
Trivandrum
Tuesday, March 25, 2025

വീണ്ടും ഗവർണറുടെ കളി; സിസ തോമസ് ഡിജിറ്റൽ സർവ്വകലാശാല വി.സി., കെ.ടി.യുവിൽ ശിവപ്രസാദ്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സർക്കാരിനെതിരായ പോരാട്ടത്തിൽ സിസ തോമസിനെ വീണ്ടും കൂട്ടുപിടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിസ തോമസിനെ ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലറായി നിയമിച്ചുകൊണ്ട് ഗവർണർ ഉത്തരവിറക്കി. നേരത്തെ സാങ്കേതിക സർവകലാശാല (കെ.ടി.യു.) വി.സി. ആയിരുന്നു സിസ.

ഇതിനു പുറമേ കെ.ടി.യു വൈസ് ചാൻസലർ ആയി ഡോ.കെ.ശിവപ്രസാദിനെയും ഗവർണർ നിയമിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (കുസാറ്റ്) ഷിപ്പ് ടെക്നോളജി പ്രഫസറാണ് ഡോ.ശിവപ്രസാദ്.

ഹൈക്കോടതിയിൽ നിന്നു കഴിഞ്ഞ ദിവസം വീണ്ടും തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് മുഖം രക്ഷിക്കൽ നടപടിയെന്ന നിലയിൽ രണ്ടു വി.സിമാരുടെ നിയമനവുമായി ഗവർണർ രംഗത്തിറങ്ങിയത്. സിസാ തോമസ് കേസിൽ സർക്കാരിന് അനുകൂലമായ ഹൈക്കോടതി ഉത്തരവിൽ വ്യക്തത വേണമെന്ന ഗവർണറുടെ ആവശ്യം ഡിവിഷൻ ബെഞ്ച് നിരസിച്ചിരുന്നു.

സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി തനിക്കെതിരായ ഹൈക്കോടതി വിധി പുനഃപരിശോധിക്കുവാൻ സാഹചര്യം ഒരുക്കുകയായിരുന്നു ഗവർണറുടെ ലക്ഷ്യം. ഗവർണറുടെ ഈ ലക്ഷ്യമാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിലൂടെ ഇല്ലാതായത്.

അതേസമയം സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും വി.സി. നിയമനത്തിൽ ഗവർണറെ വിമർശിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ.ബിന്ദു രംഗത്തെത്തി. ഹൈക്കോടതി നിർദേശത്തിന് വിരുദ്ധമായ നിയമനമാണ് ഗവർണർ നടത്തിയത്. സംസ്ഥാന സർക്കാരുമായി യാതൊരു കൂടിയാലോചനയും നടത്തിയില്ലെന്നും അവർ പറഞ്ഞു. ഹൈക്കോടതി വളരെ വ്യക്തമായി പുറപ്പെടുവിച്ച വിധിയുടെ വിശദാംശങ്ങൾക്ക് വിരുദ്ധമായും കെ.ടി.യു. നിയമത്തിന് വിരുദ്ധമായുമാണ് നിയമനമെന്നും മന്ത്രി പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks