Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: മദ്യപിച്ച് മദോന്മത്തനായി അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയും പൊലീസ് നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുകയും ചെയ്ത നടന്‍ ഗണപതിക്കെതിരെ കേസ്. ദേശീയപാതയില്‍ അങ്കമാലിക്കും കളമശ്ശേരിക്കുമിടയിലാണ് നടന്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്.
അത്താണി, ആലുവ എന്നിവിടങ്ങളില്‍ നടന്റെ വാഹനം പൊലീസ് തടയാന്‍ ശ്രമിച്ചു. എന്നാല്‍, അതിവേഗത്തില്‍ നിര്‍ത്താതെ ഓടിച്ചുപോയി. ഇതേത്തുടര്‍ന്ന് കളമശ്ശേരിയില്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് മദ്യപിച്ചിരുന്നു എന്നു കണ്ടെത്തിയത്.
ഒരുയര്‍ന്ന പൊലീസുദ്യോഗസ്ഥന്റെ വാഹനത്തിനു മുന്നിലായിരുന്നു ഗണപതിയുടെ അഭ്യാസപ്രകടനം. ദേശീയ പാതയിലെ ലെയ്‌നുകള്‍ പൊടുന്നനെ മാറി മാറി അപകടകരമായ വിധത്തില്‍ കാറോടിക്കുന്ന വിവരം അദ്ദേഹമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ വിളിച്ചറിയിച്ചത്.