കൊച്ചി: റൊമാന്റിക് കോമഡി ത്രില്ലർ ജോണറിൽ ഉബൈനി ഇബ്രാഹിം അണിയിച്ചൊരുക്കുന്ന ശുക്രൻ ചിത്രീകരണം തുടങ്ങി. ഏറെ ജനശ്രദ്ധയാകർഷിച്ച റാഹേൽ മകൻ കോര എന്ന ചിത്രത്തിനു ശേഷം ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ശുക്രൻ.
Follow the FOURTH PILLAR LIVE channel on WhatsApp
മനുഷ്യ ജീവിതത്തിൽ ഓരോരുത്തർക്കും ലക്ഷ്യങ്ങളും സ്വപ്നങ്ങളുമുണ്ട്. അതു നടത്തിയെടുക്കാൻ ഏതു ശ്രമങ്ങളും നടത്തും. നിരവധി പ്രതിസന്ധികളെ തരണം ചെയ്യേണ്ടതായി വരും. അത്തരത്തിലൊരു ലക്ഷ്യത്തിലേക്ക് ഇറങ്ങിത്തിരിച്ച രണ്ടു യുവാക്കളുടെ കഥയാണ് ഈ ചിത്രത്തിലൂടെ ഉബൈനി പറയാൻ ശ്രമിക്കുന്നത്.
ബിബിൻ ജോർജും ആൻസൺ പോളുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കു പുറമേ മലയാളത്തിലെ പ്രമുഖരായ നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
നീൽ സിനിമയുടെ ബാനറിൽ ഒരുക്കുന്ന ശുക്രന്റെ കോ-പ്രൊഡ്യൂസർമാർ ഷാജി.കെ. ജോർജ്, ഡോ.ബി.വിജയകുമാർ, ഗിരീഷ് പാലമൂട്ടിൽ സഞ്ജു നെടുംകുന്നേൽ എന്നിവരാണ്. രാഹുൽ കല്യാണിന്റേതാണു തിരക്കഥ.
ഗാനങ്ങൾ -വയലാർ ശരത്ചന്ദ്ര വർമ്മ, രാജീവ് ആലുങ്കൽ, സംഗീതം -സ്റ്റിൽജു അർജുൻ, ഛായാഗ്രഹണം -മെൽബിൻ കുരിശിങ്കൽ, കലാസംവിധാനം -അസീസ് കരുവാരക്കുണ്ട്, വസ്ത്രാലങ്കാരം -ബ്യൂസി ബേബി ജോൺ, പ്രൊജക്റ്റ് ഡിസൈൻ -അനുക്കുട്ടൻ ഏറ്റുമാന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ -ദിലീപ് ചാമക്കാല.
കൊച്ചി ഐ.എം.എ. ഹാളിൽ നടന്ന ചടങ്ങിലാണ് ശുക്രന്റെ ചിത്രീകരണത്തിന് തുടക്കമിട്ടത്. സംവിധായകൻ വിനയൻ ശുക്രന്റെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചു. നടി ഷീലു എബ്രഹാം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ ടിനിടോം ഫസ്റ്റ് ക്ലാപ്പ് നൽകി.
ഡിസംബർ മധ്യത്തിൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രം തൊടുപുഴ. ബംഗളൂരു, കൊച്ചി, പൊള്ളാച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.