കല്പറ്റ: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ നിസ്സാരവത്കരിച്ച് ബി.ജെ.പി. നേതാവ് വി.മുരളീധരന്‍. ഒരു നാട് ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണെന്നും ഒരു പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നതെന്നും മുരളീധരന്‍ പറഞ്ഞു. വൈകാരികമായി സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Follow the FOURTH PILLAR LIVE channel on WhatsApp
വയനാട് കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് നാട് മുഴുവന്‍ ഒലിച്ചുപോയി എന്നൊന്നും പറയരുതെന്ന് മുരളീധരന്‍ പറഞ്ഞത്. നാടുമുഴുവന്‍ എന്ന വാക്കിനോടാണ് തന്റെ എതിര്‍പ്പെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
214 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചിരിക്കുന്നത്. 788 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ കയ്യിലിരിക്കുകയാണ്. അതായത് എന്റെ കയ്യില്‍ 800 കോടി ഇരിക്കുമ്പോളാണ് കേന്ദ്രം ഒന്നും തന്നിട്ടില്ലെന്ന് പറയുന്നത്. ഇപ്പോഴും മുഖ്യമന്ത്രി കടലാസ് കയ്യില്‍ വെച്ചോണ്ടിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.