തിരുവനന്തപുരം: ബി.ജെ.പി. നേതാവായിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വരുന്നതിനെ താൻ എതിർത്തിരുന്നുവെന്ന കാര്യം വെളിപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ രംഗത്ത്. രണ്ട് കാര്യങ്ങൾ കൊണ്ടാണ് സന്ദീപിന്റെ വരവിനെ എതിർത്തതെന്നും മുരളീധരൻ പറഞ്ഞു.
Follow the FOURTH PILLAR LIVE channel on WhatsApp
ഒന്നാമത്തേത് രാഹുൽഗാന്ധിയെ വ്യക്തിപരമായി വിമർശിച്ചതിനാലാണ്. രണ്ട് ഗാന്ധിവധത്തെ ന്യായീകരിച്ച് സംസാരിച്ചതിനാൽ. അല്ലാതെ സന്ദീപ് വാര്യരുമായി തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് കെ.മുരളീധരൻ വ്യക്തമാക്കി.
താൻ സന്ദീപ് വാര്യരെ നേരിട്ട് കണ്ടിട്ടു പോലുമില്ല. ഒരു രാഷ്ട്രീയപാർട്ടിയിൽ നിന്നും മറ്റു രാഷ്ട്രീയപാർട്ടിയിലേക്ക് നേതാക്കൾ വരുന്നതൊക്കെ സ്വാഭാവികമാണെന്ന് പറഞ്ഞ മുരളീധരൻ നാളെ ജോർജ് കുര്യനും രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും വന്നാലും താൻ സ്വീകരിക്കുമെന്നും വ്യക്തമാക്കി.