പാലക്കാട്: പാലക്കാട് ബി.ജെ.പിയിൽ വീണ്ടും പൊട്ടിത്തെറിയെന്ന് സൂചന. പാലക്കാട്ടെ കൂടുതൽ ബി.ജെ.പി. നേതാക്കൾ കോൺഗ്രസിലെത്താൻ സാധ്യത. പാലക്കാട് നഗരസഭ കൗൺസിലർമാർ ഉൾപ്പെടെയുള്ള നേതാക്കൾ ബി.ജെ.പി. വിടുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.
Follow the FOURTH PILLAR LIVE channel on WhatsApp
കുറച്ചു നാളുകളായി പാലക്കാട്ടെ ബി.ജെ.പിക്കുള്ളിൽ വലിയ ആഭ്യന്തര പ്രശ്നങ്ങളാണ് നടക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് ബി.ജെ.പി. സംസ്ഥാന വക്താവായ സന്ദീപ് വാര്യർ പാർട്ടി വിട്ടത്. നിലവിൽ ബി.ജെ.പിയിൽ അവഗണന നേരിടുന്ന പല നേതാക്കളും സന്ദീപുമായി ചർച്ച നടത്തിയിട്ടുണ്ട് എന്നാണ് സൂചന.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മുൻമ്പ് തന്നെ കുറച്ചുപേർ കോൺഗ്രസിലെത്താൻ സാധ്യതയുണ്ട്. നിലവിൽ മൂന്നിലധികം കൗൺസിലർമാർ കോൺഗ്രസിനൊപ്പം പോയാൽ ബി.ജെ.പിയുടെ പാലക്കാട് നഗരസഭ ഭരണം നഷ്ടമാകും.