29 C
Trivandrum
Saturday, February 14, 2026

സരോദ് മാന്ത്രികന്‍ ആശിഷ് ഖാന്‍ വിടവാങ്ങി

Follow the FOURTH PILLAR LIVE channel on WhatsApp 

ലോസ് ആഞ്ജലിസ്: പ്രശസ്ത സരോദ് വിദ്വാന്‍ ആശിഷ് ഖാന്‍ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ലോസ് ആഞ്ജലിസിലായിരുന്നു അന്ത്യം.

ഇന്ത്യന്‍ ശാസ്ത്രീയസംഗീതത്തെ ലോകവേദികളില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹം ലോകപ്രശസ്ത സംഗീതജ്ഞരായ ജോര്‍ജ് ഹാരിസണ്‍, എറിക് ക്ലാപ്ടണ്‍, റിംഗോ സ്റ്റാര്‍ എന്നിവരുമായിച്ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. ഗാന്ധി, എ പാസേജ് ടു ഇന്ത്യ തുടങ്ങിയ സിനിമകള്‍ക്കും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.

1939ല്‍ മധ്യപ്രദേശിലെ മൈഹാറിലെ ഒരു സംഗീത കുടുംബത്തിലായിരുന്നു ജനനം. മുത്തച്ഛന്‍ ഉസ്താദ് അല്ലാവുദ്ദീന്‍ ഖാന്‍, പിതാവ് ഉസ്താദ് അലി അക്ബര്‍ ഖാന്‍ എന്നിവര്‍ക്ക് കീഴിലായിരുന്നു സംഗീതപഠനം. ആകാശവാണിയുടെ വൃന്ദവാദ്യ സംഘത്തില്‍ അംഗമായിരുന്നു.

1960കളില്‍ ഉസ്താദ് സക്കീര്‍ ഹുസൈനുമായി ചേര്‍ന്ന് അദ്ദേഹം ‘ശാന്തി’ എന്ന പേരില്‍ ഇന്‍ഡോ-ജാസ് ബാന്‍ഡ് രൂപീകരിച്ചു. 2004ല്‍ സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2006ല്‍ ഗോള്‍ഡന്‍ സ്ട്രിങ്‌സ് ഓഫ് ദ സരോദ് എന്ന ആല്‍ബത്തിന് അദ്ദേഹത്തിന് ഗ്രാമി പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശം ലഭിച്ചിരുന്നു.

ആഷിഷ് ഖാന്‍ സ്‌കൂള്‍ ഓഫ് വേള്‍ഡ് മ്യൂസിക് എന്ന പേരില്‍ കൊല്‍ക്കത്തയില്‍ ഒരു സ്‌കൂളും സ്ഥാപിച്ചിട്ടുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks