29 C
Trivandrum
Friday, July 11, 2025

വയനാട് ദുരിതാശ്വാസം: കേരളത്തെ തള്ളിയ കേന്ദ്രത്തെ ന്യായീകരിച്ച് ഗവര്‍ണര്‍

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: വയനാട് ദുരിതാശ്വാസ വിഷയത്തില്‍ കേരളത്തെ നിര്‍ദാക്ഷിണ്യം കൈയൊഴിഞ്ഞ കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാര്‍ കൈലുള്ള ഫണ്ട് ചെലവഴിക്കാന്‍ തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ഗവര്‍ണര്‍ കൃത്യമായി കണക്കുകള്‍ കേന്ദ്രത്തെ ബോധിപ്പിച്ചാല്‍ ഫണ്ട് കിട്ടുമെന്നും പറഞ്ഞു.

ഫണ്ട് സംബന്ധിച്ച് സംസ്ഥാനത്തിന്റെ വാദങ്ങള്‍ ശരിയല്ലെന്നും മറ്റാരേക്കാളും വയനാട്ടിലെ പുനരധിവാസം ഉറപ്പാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കാണ് തനിക്ക് വിശ്വാസമെന്നും ആരിഫ് ഖാന്‍ വ്യക്തമാക്കി.

അതേസമയം, വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തളളാന്‍ നിര്‍ദ്ദേശിക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസ് നല്കിയ കത്തിനാണ് റിസര്‍വ് ബാങ്ക് മറുപടി നല്‍കിയത്. മോറട്ടോറിയമോ ബാധ്യതകളുടെ പുനഃക്രമീകരണമോ ആണ് നിലവില്‍ സാധ്യമായ വഴി. ഇക്കാര്യത്തില്‍ അതത് ബാങ്കുകള്‍ക്ക് ആവശ്യമായ തിരുമാനം എടുക്കാമെന്നും റിസര്‍വ് ബാങ്ക് പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks