Follow the FOURTH PILLAR LIVE channel on WhatsApp
പാലക്കാട്: കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ പാലക്കാട് യു.ഡി.എഫ്. പ്രചാരണത്തില്‍ സജീവമായി സന്ദീപ് വാര്യര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം യു.ഡി.എഫ്. റോഡ് ഷോയില്‍ പങ്കെടുത്താണ് സന്ദീപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.
റോഡ് ഷോയിലേക്ക് എത്തിയ സന്ദീപ് വാര്യരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോളിലേറ്റി സ്വീകരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം തുറന്ന വാഹനത്തില്‍ റോഡ് ഷോയുടെ ആദ്യാവസാനം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സന്ദീപ് വാര്യരും ചേര്‍ന്നു.
ഹൈബി ഈഡന്‍ എം.പി., അന്‍വര്‍ സാദത്ത് എം.എല്‍.എ., യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് എന്നിവരും ഇവര്‍ക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ പ്രചാരണത്തില്‍ മുഴുവന്‍ സമയവും സന്ദീപ് പങ്കെടുക്കും.
ബി.ജെ.പിയുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ ശനിയാഴ്ച രാവിലെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്ള വേദിയില്‍വെച്ച് കെ.സുധാകരന്‍ സന്ദീപ് വാര്യരെ ഷാള്‍ അണിയിച്ച് സ്വീകരിക്കുകയായിരുന്നു.