പാലക്കാട്: ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസിന് ഇരട്ട വോട്ട് ഉണ്ടെന്ന് സമ്മതിച്ച് പാലക്കാട്ടെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാര്‍. പ്രസിഡന്റ് ബി.ജെ.പി. ഓഫീസിലെ താമസക്കാരനാണെന്നും പട്ടാമ്പിയില്‍ വോട്ട് ഉണ്ടെങ്കില്‍ നീക്കം ചെയ്യേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
Follow the FOURTH PILLAR LIVE channel on WhatsApp
കരട് വോട്ടര്‍പ്പട്ടികയിലുള്ള ആളുകളെ ബി.എല്‍.ഒയെ സ്വാധീനിച്ച് എല്‍.ഡി.എഫും യു.ഡി.എഫും. വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി. അനുകൂല വോട്ടുകളാണ് ഇത്തരത്തില്‍ നീക്കിയത്.
ഓരോ ബൂത്തുകളിലും 20-25 ബിജെപി അനുകൂല വോട്ടുകള്‍ നീക്കം ചെയ്തിട്ടുണ്ട്. കരട് വോട്ടര്‍ പട്ടികയിലുള്ളതാണ്. അപ്പോള്‍ സ്വാഭാവികമായും അതിനെ കുറിച്ച് സംശയിക്കില്ല. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച്, അതിന്റെ അഡീഷണല്‍ ലിസ്റ്റിലാണ് ഇതുള്ളത്. രണ്ട് മുന്നണികളും വ്യാപകമായി കള്ള വോട്ട് ചേര്‍ത്തിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.